Thursday, April 25, 2013

ചുമ്മാ

വിശ്രമവേളകള്‍ വിനോദംമാക്കുന്നതിനു എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക ,,തുന്നലും ഈയുള്ളവള്‍ തന്നെ  
ഈ ജമ്പര്‍ നോക്കൂ ഉപയോഗശൂന്യമായ ഒരു ബ്ലൌസ് അതൊന്നു പെയിന്റ് ചെയ്തു എടുത്തു ,നിങ്ങള്‍ക്കുമാകാം
മനസിലെ വര്‍ണങ്ങള്‍ നിറങ്ങളായി പ്രതലം തേടു ബോള്‍ ,,ഭിത്തിയില്‍ കൊരുത്തിട്ട ആണിമേല്‍ ,നിരനിരയായി തൂങ്ങുന്ന ചായങ്ങള്‍ തൂവിയ കുപ്പായങ്ങള്‍ ക്കണ്ടിരിക്കാന്‍ എനിക്ക് മടുപ്പില്ല 

എന്തെങ്കിലുമൊക്കെ ചെയ്യുക ,നേരം ബോക്കിനും മാനസിക ഉല്ലാസത്തിനും 
താനെ വിരിഞ്ഞ പൂക്കള്‍ ,കഴിഞ്ഞവര്‍ഷം മഞ്ഞില്‍ പുതുഞ്ഞു കിടന്ന വിത്തുകള്‍ പൂവായി വിരിഞ്ഞു സുഗന്ധം ചാര്‍ത്തിയപ്പോള്‍ഞാനതിനെ ആവാഹിച്ചു ഉടുപ്പിലുംകയറ്റി ആ വര്‍ണങ്ങള്‍ ഈ വര്‍ഷത്തിന്റെ സ്മരണയായി തീരട്ടെ 


എന്റെ ഒരു പഴയ ജീന്‍സ് ഷര്‍ട്ട്‌ ,,അതില്‍ കുറച്ചു ട്യൂലിപ് പ്പൂപ്പൂക്കള്‍ ആലേഖനം ചെയ്തു ചേര്‍ത്തൂ ,,ഇന്നത്തെ ജോലികളിലൊന്നു ,പല മെസ്സേജുകളും കൂട്ടുകാരുടെത് കിട്ടി ക്കൊണ്ടിരിക്കുന്നൂ അവര്‍ ക്ക് ഞാന്‍ ഒരു പ്രചോദ്നമാ യിരിക്കുന്നുവെന്നു കേട്ടതില്‍ സന്തോഷമുണ്ട് നന്ദീ യും
കളര് പിടിച്ച ഒരു ഉടുപ്പ്ആയിരുന്നു ഇത്
 അത് അറിയാതിരിക്കാന്‍ വേണ്ടി അതിനു മുകളില്‍ ചെയ്ത ട്യൂലിപ് ഫ്ലാവേര്‍ പെയിന്റ് 
എന്റെ ആനന്ദം ഈ വരകളിലും വര്‍ണങ്ങളിലുംചിത്രങ്ങളിലും എന്റെ ശ്രന്ത സ്വല്‍പ്പം മാറിയപ്പോള്‍ ,തട്ടി മറിഞ്ഞുവീണ ചായത്തെ നോക്കി വേദനയോടെ നിര്‍ന്നിമേഷയായി എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം ,തോ റ്റ് പിന്മാറുക അതെന്റെ നിഖണ്ടുവില്‍ നിന്ന് ഞാനെന്നെ മായിച്ചു കളഞ്ഞിരിക്കുന്നൂ അവിടെയും ഞാന്‍ ചായങ്ങള്‍ ചാലിച്ച് ഒരു മയിലിനു രൂപം കൊടുത്തു കഴിഞ്ഞു എന്റെ മനസിന്റെ ,സംത്രുപ്തിഅതല്ലേ എല്ലാത്തിലും പ്രധാനം 
ഒരു പച്ച കുര്‍ത്ത ഇപ്പോള്‍ കാലാവസ്ഥ ചൂടായത് ക്കൊണ്ട് കൈ മുറിച്ചു കളഞ്ഞു ,പിന്നെ അതിങ്ങനെ പെയിന്റ് ചെയ്തു എടുത്തു ,,

Wednesday, April 24, 2013

പൊട്ടിയ പളുങ്ക് പാത്രം

ആശിച്ചു മോഹിച്ചു വാങ്ങിയ പൂപാത്രം ഉടഞ്ഞു പോയോ ?

വിഷമിക്കേണ്ട ഉടഞ്ഞു പോയ പളുങ്ക് പാത്രം ചേര്ത്തു വെച്ചാൽ ശരിയാകില്ലെന്നൊക്കെ പഴയ തന്ത്രം 






,അതിലും മനോഹരമായികൈകാര്യം ചെയ്യാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. ഉദാഹരണത്തിന് ഇത് തന്നെ ഒന്ന് ക്കണ്ട് നോക്കൂ. ഞാൻ വാങ്ങിച്ച ,ഒരു കളിമണ്‍ പ്പൂപാത്രമായിരുന്നു വിത് വാങ്ങിച്ചയു ടനെ പൊട്ടിപൊയി,അതിന്റെ കഷണങ്ങ്ൾ പെറുക്കിയെടുത്തു ആ ചിതറി കിടന്ന കഷങ്ങൾ എന്നേ നോക്കി കളിയാക്കുന്നതുപോലെ തോന്നി തെല്ലും അ മാന്തിചില്ലഎന്നെ തോല്പ്പിക്കാൻ നോക്കുന്നത് വെറുതെയ ,ഓടി പോയി ഫെവി ഖ്വിക്സ് എടുത്തു ഫ്ലവേർ വാസിൽ നിന്നും ഒന്ന് രണ്ടു പ്ലാസ്റിക് പൂക്കളും അടര്ത്തി എടുത്തു ,,പശ ഉപ യോഗിച്ചു പൊഴി ഞ്ഞു പോയ കഷണങ്ങൾഒട്ടിച്ചു ചേർത്ത് ഒരു കയറു വെച്ച് കെട്ടി ,അത് ഉണങ്ങി യതി നു ശേഷം അതിലൂടെ ഒന്ന് കൂടി പശ തേച്ചു അടര്ത്തി എടുത്ത പ്ലാസ്റ്റിക് പൂവുകൾ ൾ ഈ തരത്തിൽ ഒട്ടിച്ചു വെച്ചു,കുറച്ചു തിളങ്ങുന്ന പെയിന്റ് വാങ്ങി പൂക്കളുടെ ഇതളിനുമുകളില ടിച്ചു ,പൂക്കളുടെ നടുവിലായി ഒരു സ്വീക്കെന്സ് വെച്ചു ഒട്ടിച്ചു അതിലും തിളനുങ്ങുന്ന പെയിന്റ് ചേർത്ത് അടിച്ചു ഈ വിധത്തിലാക്കി ,എല്ലാവര്ക്കും ഇഷ്ടമായി ,ഇനി ഇങ്ങനെ വല്ലതും പൊട്ടി പോയാല വിഷമിക്കേണ്ട ഈ വിദ്യ പ്രയോഗിക്കൂ