Sunday, June 8, 2014

ഉണങ്ങിയ പൂക്കള്‍

മൂക്കില്ലാ രാജ്യത്ത്  മുറി മൂക്കന്‍  രാജാവുപോലെ-സാമര്‍ത്യവും കഴിവുമുള്ള കൂട്ടുകാരികളെ നിങ്ങളോട് ആദ്യമേ ക്ഷമാപണം

 തുടങ്ങട്ടെ

കാത്തുവിന്റെ കരവിരുതുകള്‍


എന്നാലെന്റെ പിന്നാലെ ഇനി പോന്നോളൂ ,ഞാന്‍ അതെങ്ങനെ സൂക്ഷിക്കാമെന്നു പറഞ്ഞുതരാം ,നിങ്ങള്‍ പഴയ പൂക്കളുടെ പിന്നാലെ ഓടേണ്ട --പൂന്തോട്ടത്തിലേക്ക് ചെന്ന് നല്ല പൂക്കളെ അറുക്കുക ,തണ്ട് കുഴഞ്ഞു വീഴുന്നതിനു മുന്പ് ഇതുപോലെ കെട്ടി തൂക്ക് ഇടുക ഫെവികോല്‍ഉപ്പു  ഒഴിച്ച വെള്ളത്തില്‍ ഒന്ന് മുക്കി ,തലകീഴായി തണലത്തു ഇട്ടു ഉണക്കും





ഇനിയും മറ്റൊരു വിദ്യ പറയാം സിലിക്ക ജെല്‍ ഉപയോഗിച്ച് നല്ല പൂക്കളെ രണ്ടാഴ്ച വരെ സൂക്ഷിക്കാം കളര്‍ പോവുകയില്ല ഉണങ്ങിയും യും ഇരിക്കും പ്ലാസ്റിക് പാത്രത്തില്‍ ജെല്‍ ഇട്ടു അതിനുമുകളില്‍  പൂക്കള്‍ വെച്ച് അത് ജെല്‍ കൊണ്ട് മൂടുക നമ്മളുടെ പുതുവസ്ത്ര ത്തി നോടോപ്പമോ ഒക്കെ വരുന്ന ഈര്‍പ്പം കേറാതെ ഇടുന്ന കൊച്ചു പാക്കെറ്റ്ഇല്ലേ  അതാണ്‌ ഈ സിലിക്ക  ജെല്‍ അത് വിഷം ഒന്നുമല്ല ,,ഇങ്ങനെയുള്ള  ആവശ്യങ്ങള്‍ക്ക് കുറേയുണ്ട് എങ്കില്‍ ഉപയോഗിക്കാം  അല്ലെങ്കില്‍ കടകളില്‍ വാങ്ങിക്കാന്‍ കിട്ടും  ,നല്ല പൂക്ക്ലാനെങ്കില്‍ തണ്ട് പാടെ മുറിച്ചു മാറ്റി നേരെ വേണം ജെല്ലി ല്  ഇറക്കി വെക്കാന്‍ വെക്കാന്‍ ആര്ടിഫിഷിയല്‍ തണ്ട് ആവും  പിന്നെ നമുക്ക് നല്ലത് കബി വളച്ചു ഒരു ഹൂക്കിട്ടു  പൂവിനുള്ളില്‍ കൂടി  കയറ്റുക ,എന്നിട്ട് നിങ്ങളുടെഇഷ്ടം അനുസരിച്ചു അലങ്കരിക്കുക 
 ഇതുപോലെ നിങളുടെ കലാഭിരുച്ചി അനുസരിച്ച് ചെയ്യുക ,നിങ്ങള്‍ക്കിഷ്ട്ടായോ